ഘടകസ്ഥാപനങ്ങള്‍

ആശ്വാസമേകുന്ന ആരോഗ്യകേന്ദ്രങ്ങൾ

 

എടക്കഴിയൂർ കുടുംബാരോഗ്യകേന്ദ്രങ്ങൾ, എടക്കഴിയൂർ ആയുർവേദ ആശുപത്രി, എടക്കഴിയൂർ ഹോമിയോ ആശുപത്രി എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.

 

🏥 ഗവ.ഹോമിയോ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, എടക്കഴിയൂരില്‍ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും പഞ്ചായത്ത് നിയമിച്ച ഫാർമസിസ്റ്റുമാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, എടക്കഴിയൂർ പി.ഒ. 680515

☎ ഫോണ്‍ : 

 

🌿 ഗവ.ആയുർവേദ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം എടക്കഴിയൂരില്‍ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 1987 ല്‍ ആണ് സ്ഥാപിതമായത്. ആയുർവ്വേദ ആശുപത്രിയിൽ ഒരു ഡോക്‌ടറും ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 06 പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ഗവ.ആയുർവേദ ആശുപത്രി, എടക്കഴിയൂർ 680515

☎ ഫോണ്‍ : 

 

Image removed.

 

💙 പുന്നയൂർ  കുടുംബാരോഗ്യകേന്ദ്രം

ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ മണ്ഡലത്തിലെ തന്നെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രം, 3 ഡോക്‌ടർമാരടക്കം 22 ജീവനക്കാരും 7 NHM ജീവനക്കാരും 17 ആശവര്‍ക്കര്‍മാരും സേവനമനുഷ്ഠിക്കുന്നു. ഇവിടെ നിന്നും ഇതിന്റെ 4 സബ് സെന്‍റുകളിൽ നിന്നുമായി ഔട്ട് പേഷ്യൻ്റ് സേവനം, ജീവിതശൈലി രോഗ നിർണയം, പ്രതിരോധ കുത്തിവെപ്പുകൾ, വയോജന പരിപാലനം, കൗമാരക്ലിനിക്ക്, മാനസികാരോഗ്യക്ലിനിക്, ഗർഭകാല പരിചരണം, മലമ്പനി-ക്ഷയരോഗ നിർണയം, ലാബ് സൗകര്യം എന്നിവ ജനങ്ങൾക്ക് ലഭിച്ചുവരുന്നു. പാലിയേറ്റീവ് പരിചരണത്തിനായി ഒരു നഴ്‌സും, പാപ്പിനിവട്ടം സർവ്വീസ് ബാങ്കിന്റെ സഹകരണത്തോടെ ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍
  • ആരോഗ്യ ക്ഷേമ കേന്ദ്രം
  • NRHM പ്രവർത്തനങ്ങൾ
  • ഡയാലിസിസ് രോഗികൾക്ക് ധന സഹായം
  • രോഗ നിർണയം
  • ജാഗ്രത കൗൺസലിംഗ് സെൻ്റർ

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 03 വരെ

📍 വിലാസം : എടക്കഴിയൂർ,680515

☎ ഫോണ്‍ : 

📌ഗൂഗിള്‍ മാപ്പില്‍ കാണുക

✉ ഇമെയില്‍ : phcpnr@gmail.com

🌾 ആശ്വാസമേകുന്ന ആരോഗ്യകേന്ദ്രങ്ങൾ

 

കാർഷിക ഉൽപ്പാദനം വർധിപ്പിക്കൽ, മൃഗങ്ങൾക്ക് ചികിത്സയും രോഗപ്രതിരോധ സേവനങ്ങളും, മത്സ്യകൃഷി പ്രോത്സാഹനം, ക്ഷീരവികസന പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവയിലൂടെ ജനങ്ങളുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം

 

🏥🐄 ഗവ.വെറ്റിനറി ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പുന്നയൂർ വെറ്റിനറി ആശുപത്രി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു സീനിയർ വെറ്ററിനറി സർജൻ, ഒരു അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, രണ്ട് അറ്റൻഡർമാർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ കൂളിമുട്ടത്ത് ഒരു വെറ്റിനറി സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. അവിടെ ഒരു ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറും ഒരു കാഷ്വൽ പാർട്ട് ടൈം സ്വീപ്പറും സേവനമനുഷ്ഠിച്ച് പ്രദേശത്തെ കന്നുകാലി വളർത്തൽ മേഖലയ്ക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മൊബൈല്‍ വെറ്റിനറി യൂണിറ്റും പ്രവര്‍ത്തിക്കുന്നു. 

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • മൊബൈല്‍ വെറ്റിനറി യൂണിറ്റ്
  • വാക്സിനേഷന്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 03 വരെ

📍 വിലാസം : ഗവ.വെറ്റിനറി ആശുപത്രി , പുന്നയൂർ,അവിയൂർ 680518

☎ ഫോണ്‍ : 

 

 

 

 

 

 

 

 

 

 

 

🌾🌴🚜 കൃഷിഭവന്‍ പുന്നയൂർ

പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി മതിലകം പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • കൃഷി സഹായങ്ങൾ & സബ്സിഡി
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ
  • കര്‍ഷക പെന്‍ഷന്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ

📍 വിലാസം : കൃഷിഭവന്‍ , എടക്കഴിയൂർ(പി.ഒ),680515

☎ ഫോണ്‍ : 

🌊🎣 ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ , ജനകീയാസൂത്രണപദ്ധതികള്‍ എന്നിവയിൽ സഹായം നൽകുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ഇതിനായി മത്സ്യ കര്‍ഷക ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു

ലഭിക്കുന്ന സേവനങ്ങൾ

  • മത്സ്യബന്ധന ഉപകരണങ്ങൾക്ക് സബ്സിഡി
  • മത്സ്യവിത്ത് വിതരണം
  • മത്സ്യകൃഷി പദ്ധതികൾ
  • പെൻഷൻ & ഇൻഷുറൻസ്
  • മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ
  • പരിശീലനവും ബോധവൽക്കരണവും

⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ

📍 വിലാസം : ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ് , മത്സ്യഭവന്‍, ,ചാവക്കാട്

☎ ഫോണ്‍ : 

 

🌿 സമത്വം ഉറപ്പാക്കുന്ന ക്ഷേമവും ദാരിദ്ര്യ ലഘൂകരണവും

 

സാമൂഹ്യനീതി ഉറപ്പാക്കി എല്ലാവർക്കും സമതുല്യ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി സാമൂഹ്യക്ഷേമവും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമാക്കി വിവിധ സര്‍ക്കാര്‍ - ജനകീയാസൂത്രണ പദ്ധതികൾ നടപ്പിലാക്കുന്നു. പിന്നോക്ക വിഭാഗങ്ങൾ, ദരിദ്രർ, ദുര്‍ബല വിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം. അങ്കണവാടികൾ ഉൾപ്പെടെയുള്ള സേവനങ്ങൾ വഴി ശിശു–മാതൃ ക്ഷേമം, പോഷകാഹാരം, അടിസ്ഥാന സഹായങ്ങൾ എന്നിവയും ലഭ്യമാക്കുന്നു. ഇതിലൂടെ സമതുല്യവും ഉൾക്കൊള്ളുന്നതുമായ ഗ്രാമവികസനം ഉറപ്പാക്കുന്നു.

👶🏽🏡സംയോജിത ശിശു വികസന ഓഫീസ്

ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 33 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

ലഭിക്കുന്ന സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം
  • രോഗപ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • പരാമര്‍ശ സേവനം
  • സ്കൂള്‍ പൂര്‍വ്വ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം

⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ

📍 വിലാസം : ഐ സി ഡി എസ് ഓഫീസ് , പുന്നയൂർ ഗ്രാമപഞ്ചായത്ത് ,  പി ഒ എടക്കഴിയൂർ,680515

☎ ഫോണ്‍ : 

🏢 വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു.  വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
  • 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
  • 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
  • ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
  • 👩‍👩‍👧‍👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
  • 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
  • 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
  • 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
  • 📝 ബി.പി.എൽ. അർഹത പരിശോധന

⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ

📍 വിലാസം : വി ഇ ഒ ഓഫീസ് , പുന്നയൂർ ഗ്രാമപഞ്ചായത്ത് , പി ഒ പുന്നയൂർ 680518

☎ ഫോണ്‍ :