വാർത്തകള്‍
May 23, 2026
ലഹരിക്കെതിരെ കേരള സർക്കാരിന്റെ ‘തൂഫാന് 2.0 നാർക്കോ ഹണ്ട് ’; പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി
പുന്നയൂർ: ലഹരിക്കെതിരെ സമൂഹത്തെ ജാഗരൂകരാക്കുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘തൂഫാന് 2.0 നാർക്കോ ഹണ്ട്’ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
“ലഹരിക്കെതിരെ ജാഗരൂകരാകാം… ഒരുമിച്ച്…” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടി പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ് ല റഹീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ലഹരി ഉപയോഗത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ, യുവാക്കളിലും വിദ്യാർത്ഥികളിലും ഉണ്ടാകുന്ന ദോഷഫലങ്ങൾ, ലഹരിക്കെതിരെയുള്ള സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് പരിപാടിയിൽ ബോധവത്കരണം നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും യുവജനങ്ങളും വിദ്യാർത്ഥികളും സജീവമായി പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചൂണ്ടിക്കാട്ടി.
വടക്കേക്കാട് എസ്.ഐ. ശരത് സാർ പരിപാടിയിൽ സംബന്ധിച്ച് ലഹരിക്കെതിരായ നിയമനടപടികളും പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദീകരിച്ചു.
2026 സെപ്റ്റംബർ 28-ന് രാവിലെ 11 മണിക്ക് പുന്നയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
“ലഹരിമുക്ത സമൂഹം – ആരോഗ്യവുള്ള നാളെ” എന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരായ കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.